ETV Bharat / state

പ്രതിപക്ഷത്തിന്‍റെ പ്രകടനം മികച്ചത്, പരിപൂര്‍ണ വിജയം: രമേശ് ചെന്നിത്തല - ramesh chennithala

ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർണമായും നിറവേറ്റിയെന്ന് രമേശ് ചെന്നിത്തല

ramesh chennithala about opposition success  Ramesh Chennithala  പ്രതിപക്ഷ പ്രവർത്തനം പരിപൂർണ വിജയമായിരുന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അശോക് ഗലോട്ട്  ramesh chennithala  ashok gehlot
പ്രതിപക്ഷ പ്രവർത്തനം പരിപൂർണ വിജയമായിരുന്നു: രമേശ് ചെന്നിത്തല
author img

By

Published : Jan 23, 2021, 4:30 PM IST

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷവും പ്രതിപക്ഷ പ്രവർത്തനം പരിപൂർണ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിൻ്റെ ധർമ്മം പൂർണമായും നിറവേറ്റി. ക്രിയാത്മകമായാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. യോജിക്കേണ്ട സന്ദർഭങ്ങളിൽ സർക്കാരുമായി യോജിച്ചു. സർക്കാരിൻ്റെ അഴിമതിക്കെതിരെ ശക്തമായി പോരാടി. ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർണമായും നിറവേറ്റിയെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്കെതിരെ അശോക് ഗെലോട്ട് പറഞ്ഞത് കേരളത്തിലെ കാര്യം അല്ല. ഗെലോട്ടിൻ്റെ പ്രസംഗം വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നത് പാപ്പരത്തമാണെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഈ മാസം 31 ന് ആരംഭിക്കും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22 ന് തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.