ETV Bharat / state

ഉമ്മന്‍ചാണ്ടിയുടെ നിയമനവും തോല്‍വിക്ക് കാരണമെന്ന് രമേശ് ചെന്നിത്തല - kerala election

പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ കത്തിലാണ് രമേശ് ചെന്നിത്തലയുടെ ഗുരുതര ആരോപണം.

യുഡിഎഫ്‌ പരാജയം  ഉമ്മന്‍ചാണ്ടി  രമേശ്‌ ചെന്നിത്തല  ramesh chennithala  തെരഞ്ഞെടുപ്പ് പരാജയം  ഇടതുസര്‍ക്കാര്‍  എല്‍ഡിഎഫ്‌ ജയം  നിയമസഭ തെരഞ്ഞെടുപ്പ്  ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു  കോണ്‍ഗ്രസ് നേതാക്കള്‍  കോണ്‍ഗ്രസ് നേതൃത്വം  ommen chandy election  ramesh chennithala election  kerala election  letter to sonia gandhi
യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം ഉമ്മന്‍ചാണ്ടിയുടെ നിയമനമെന്ന് ചെന്നിത്തല
author img

By

Published : May 29, 2021, 11:44 AM IST

തിരുവനന്തപുരം : മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിയമനവും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയപ്പോള്‍ ഹിന്ദു വോട്ടുകള്‍ കുറഞ്ഞെന്നും താന്‍ ഒതുക്കപ്പെട്ടെന്നും അപമാനിതനായെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു.

Also Read: മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിര്‍ത്തിയുള്ള തീരുമാനം വേണ്ടിരുന്നില്ല. രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളടക്കം അഞ്ച്‌ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വിജയം ഉണ്ടാക്കികൊടുക്കാന്‍ നേതൃത്വം കൊടുത്തയാളാണ് താന്‍. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വരുന്നു എന്നത് തന്നെ വേദനിപ്പിക്കുന്നതേയല്ല. എന്നാല്‍ അക്കാര്യം നേരത്തെ അറിയിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ പരാമര്‍ശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.