തിരുവനന്തപുരം: ഡോക്‌ടര്‍മാരുടെ കുറിപ്പടിയിൽ മദ്യം വില്‍ക്കാനുള്ള തീരുമാനമെന്ന് തുഗ്‌ളക്ക് പരിഷ്‌ക്കാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൻ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബെവ്‌കോ വഴി മദ്യം വില്‍ക്കുന്നത് സംബന്ധിച്ച വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഡോക്‌ടർമാരുടെ കുറിപ്പടിയോടെ മദ്യം നല്‍കാമെന്ന് സർക്കാർ ഉത്തരവിട്ടത്. മദ്യാസക്തിയുള്ളവർക്ക് ഡോക്‌ടർമാർ കുറിപ്പടി നൽകിയാൽ എക്സൈസ് പെർമിറ്റ് നൽകും. പെർമിറ്റ് അനുസരിച്ച് ബെവ്കോ ഗോഡൗണുകളിൽ നിന്ന് മദ്യം എത്തിക്കാനാണ് നീക്കം.
അതേസമയം ഡോക്‌ടർമാരുടെ കുറിപ്പടിയിൽ മദ്യം കൊടുക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തിയിരുന്നു. സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.