ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളെ മുന്നണി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

എൽ.ജെ.ഡിയ്‌ക്ക് സീറ്റ് നൽകണമോ എന്നതടക്കം മുന്നണി ചർച്ചചെയ്യുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

author img

By

Published : Mar 7, 2022, 7:53 PM IST

Updated : Mar 7, 2022, 8:08 PM IST

Kodiyeri Balakrishnan Statement on Rajya Sabha election  രാജ്യസഭ സീറ്റ് വിഭജനം മുന്നണി ചർച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍  രാജ്യസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ മുന്നണി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍  Kodiyeri Balakrishnan Statement about Rajya Sabha electio  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
രാജ്യസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ മുന്നണി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം : രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ആര് മത്സരിക്കണമെന്ന് ഇടതുമുന്നണി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തിരുവനന്തപുരത്തെത്തിയ കോടിയേരി, മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നേതാക്കളുടെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പാണ് നൽകിയത്.

രാജ്യസഭ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളെ മുന്നണി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ ഒരെണ്ണത്തിൽ സി.പി.ഐ അവകാശവാദം ഉന്നയിക്കുമല്ലോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. മുന്നണിയിൽ എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം. എൽ.ജെ.ഡിയ്‌ക്ക് സീറ്റ് നൽകണമോ എന്നതടക്കം എൽ.ഡി.എഫ് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിൽ മാർച്ച് 31നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

ALSO READ: കലാമണ്ഡലം പി.ആര്‍.ഒ തസ്തിക : ഗവര്‍ണര്‍ക്ക് മുമ്പില്‍ വൈസ് ചാന്‍സലര്‍ ഹാജരായില്ല

കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേൾക്കാൻ ഒൻപതിന് യോഗം ചേരും. പി ശശിക്ക് ഭരണപരമായ ചുമതല നൽകണോ എന്നത് സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്‌ത് തീരുമാനിക്കും. ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട പി ശശി വീണ്ടും സി.പി.എം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തെറ്റായ സന്ദേശമല്ലെന്ന് കോടിയേരി നേരത്തെ പ്രതികരിച്ചിരുന്നു.

Last Updated : Mar 7, 2022, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.