ETV Bharat / state

രാജ്യസഭ‌ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു - rajayasabha election

ഇടതു മുന്നണി സ്ഥാനാർഥിയായി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാർഥിയായി ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്

രാജ്യസഭ സീറ്റ്‌ തെരഞ്ഞെടുപ്പ് ആരംഭിച്ചു  രാജ്യസഭ സീറ്റ്‌  ഇടതു മുന്നണി  യു.ഡി.എഫ്  rajayasabha election  kerala assembly
രാജ്യസഭ‌ തെരഞ്ഞെടുപ്പ് ആരംഭിച്ചു
author img

By

Published : Aug 24, 2020, 10:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ്‌ വന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇടതു മുന്നണി സ്ഥാനാർഥിയായി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാർഥിയായി ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്. എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത്‌ നിന്നുള്ള രാജ്യസഭ സീറ്റില്‍ ഒഴിവ്‌ വന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം അഞ്ച്‌ മണി വരെയാണ് വോട്ടെടുപ്പ് സമയം.

ഇടതു മുന്നണി സ്ഥാനാർഥിക്കാണ് വിജയം സാധ്യത കല്‍പ്പിക്കുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചോർച്ചയുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്ന് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എല്ലാ കേരള കോൺഗ്രസ് എം.എൽ.എമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മോൻസ് ജോസഫിനെ വിപ്പായി നിയമിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് മറ്റൊരു വിപ്പും എം.എൽ.എമാർക്ക് നൽകിയിട്ടുണ്ട്. വോട്ടടുപ്പിൽ നിന്ന് വിട്ട് നിന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യു.ഡി.എഫ് നേതൃത്വം ജോസ് കെ. മാണി വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.