ETV Bharat / state

Raja Ravi Varma New Art Gallery രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുല ശേഖരം; തലസ്ഥാനത്ത് പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി

Raja Ravi Varma Art Gallery: രാജ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 25ന്. ഗാലറിയില്‍ ഒരുക്കിയത് 136 ചിത്രങ്ങള്‍. മ്യൂസിയം പരിസരത്ത് ശ്രീചിത്ര ആർട്ട് ഗാലറിക്ക് സമീപമാണ് പുതിയ ഗാലറി. യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും‌ എണ്ണച്ചായാ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

Raja Ravi Varma New Art Gallery  രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുല ശേഖരം  തലസ്ഥാനത്ത് പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി  Raja Ravi Varma New Art Gallery Inauguration  Art Gallery Inauguration In Thiruvananthapuram  രാജ രവിവര്‍മ  രാജ രവിവര്‍മ ചിത്രങ്ങള്‍  രാജ രവിവര്‍മ ആര്‍ട്ട് ഗാലറി
Raja Ravi Varma New Art Gallery Inauguration
author img

By ETV Bharat Kerala Team

Published : Sep 22, 2023, 9:10 PM IST

തലസ്ഥാനത്തെ പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി

തിരുവനന്തപുരം: ഇന്ത്യൻ ചിത്രകലയെ ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചിത്രകാരനാണ് രാജ രവിവര്‍മ. ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച ചിത്രകാരൻ... ഹൈന്ദവ ദൈവങ്ങൾക്ക് മുഖശ്രീ നൽകിയ കലാകാരന്‍... ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകന്‍....തുടങ്ങി വിശേഷണങ്ങളേറെയാണ് രാജ രവിവര്‍മയ്‌ക്ക്.

ചിത്രകല യൂറോപ്യന്മാരുടേതാണെന്ന് വിശ്വസിച്ച് പോന്ന ഒരുക്കൂട്ടം ജനങ്ങള്‍ക്കിടയില്‍ സ്വന്തം ചിത്രങ്ങള്‍ കൊണ്ട് ചരിത്രം മാറ്റി കുറിച്ച കലാകാരനാണ് രവി വര്‍മ. വിഖ്യാത ചിത്രകാരനെയും അദ്ദേഹത്തിന്‍റെ കലകളെയും കുറിച്ച് പുതുതലമുറയ്‌ക്ക് കൂടുതല്‍ അറിവ് പകരുന്നതിനായി തലസ്ഥാന നഗരിയില്‍ രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുലമായ ശേഖരവുമായി പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി.

മ്യൂസിയം പരിസരത്ത് ശ്രീചിത്ര ആർട്ട് ഗാലറിക്ക് സമീപത്തായാണ് രാജാ രവിവർമ ആർട്ട് ഗാലറി ഒരുക്കിയിട്ടുള്ളത്. ഗാലറി സെപ്‌റ്റംബര്‍ 25ന് പൊതുജനങ്ങൾക്ക് തുറന്നുനൽകും. അന്തർദേശീയ നിലവാരത്തോട് കൂടിയാണ് പുതിയ‌ ഗാലറി തയ്യാറാക്കിയിട്ടുള്ളത്.

ശ്രീചിത്ര ആർട്ട്‌ ഗാലറിയിലുള്ള രാജാ രവിവർമയുടെ 43 യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും‌ പുതിയ ആർട്ട്‌ ഗാലറിയിലാകും ഇനി മുതൽ പ്രദർശിപ്പിക്കുക. ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ കൺസർവേഷൻ ലാബും പുതിയ ആർട്ട് ഗാലറിയിൽ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് നിലകളിലായി സജ്ജമാക്കിയ ഗാലറിയിൽ രാജാരവിവർമ്മയുടെ ചിത്രങ്ങൾ കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരി മംഗളം ഭായി, സഹോദരൻ രാജവർമ്മ എന്നിവരുടെ ചിത്രങ്ങളും കാഴ്‌ചകള്‍ക്ക് മനോഹാരിതയേകും.

രാജാ രവിവർമ്മ സ്‌കൂൾ ഓഫ് ആര്‍ട്ട്സി‌ന്‍റെ ചിത്രങ്ങളും സമകാലിക ചിത്രങ്ങളും പുതിയ ഗാലറിയിൽ ഒരുക്കും. ഹംസദമയന്തി, ശകുന്തള, ദക്ഷിണേന്ത്യയിലെ ജിപ്‌സികള്‍, മോഹിനി രുഗ്മാംഗദാ, പാല്‍ക്കാരി തുടങ്ങിയവ രാജാ രവിവർമയുടെ രചനയിൽ പിറന്ന ചുരുക്കം ചില ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും.

മൂന്നു വർഷം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ആർട്ട് ഗാലറി തുറന്ന് നല്‍കുന്നത്. എണ്ണച്ചായാചിത്രങ്ങളും ആക്രലിക് ചിത്രങ്ങളും ഉൾപ്പെടെ 136 ചിത്രങ്ങളാണ് പുതിയ ആർട്ട് ഗാലറിയിൽ ഉണ്ടാവുക. ആർട്ട് ഗാലറി പരിസരവും നവീകരിച്ചിട്ടുണ്ട്.

പരിസരത്തായി വിശാലമായ ലാൻഡ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. എട്ട് കോടി രൂപ ചെലവഴിച്ചാണ് നിർമാണം. സെപ്‌റ്റംബര്‍ 25ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതുക്കിയ രാജാ രവിവർമ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത തനിമ നിലനിർത്തിയാണ് കെട്ടിടത്തിൻ്റെ രൂപകൽപന. 10,056 ചതുരശ്ര അടിയിൽ നിർമിക്കുന്ന ആർട്ട് ഗാലറിയിൽ എക്‌സിബിഷൻ ഹാൾ, കോൺസെർവഷൻ ഫെസിലിറ്റി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.