ETV Bharat / state

തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം - കടപുഴകി വീണു

ഏക്കർ കണക്കിന് പാകമായ വാഴകൾ ഒടിഞ്ഞു വീണു. വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധി വീടുകൾക്ക് മുകളിലൂടെ കൂറ്റൻ മരങ്ങൾ വീണു. വീടിനകത്ത് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആളപായമില്ല

വൻ നാശനഷ്ടം  ആറ്റിങ്ങൽ ചിറയിൻകീഴ് കിളിമാനൂർ മേഖല  ശക്തമായ  കടപുഴകി വീണു  attingal
ശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങൽ ചിറയിൻകീഴ് കിളിമാനൂർ മേഖലകളിൽ വൻ നാശനഷ്ടം
author img

By

Published : May 6, 2020, 5:21 PM IST

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങൽ, ചിറയിൻകീഴ്, കിളിമാനൂർ മേഖലകളിൽ വൻ നാശനഷ്ടം. വൈദ്യുത ലൈനുകളും പോസ്റ്റുകളും തകർന്നു. വൻ മരങ്ങൾ കടപുഴകി വീണു. റോഡിൽ ഉണ്ടായിരുന്ന കൂറ്റൻ ബോർഡുകൾ നിലംപൊത്തി. ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് മേഖലയിൽ വൻ കൃഷി നാശവുമുണ്ടായി.

ഏക്കർ കണക്കിന് പാകമായ വാഴകൾ ഒടിഞ്ഞു വീണു. വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധി വീടുകൾക്ക് മുകളിലൂടെ കൂറ്റൻ മരങ്ങൾ വീണു. വീടിനകത്ത് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആളപായമില്ല. വർഷങ്ങളുടെ പഴക്കമുള്ള ആൽമരം കടപുഴകി വീണു. ചിറയിൻകീഴ് താലൂക്കിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി വിതണം തടസപ്പെട്ടു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും ഇലക്‌ട്രിക് ലൈനുകൾ പൊട്ടിയും നിലത്തു കിടക്കുകയാണ്. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മരങ്ങൾ മുറിച്ചു മാറ്റി ജനജീവിതം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലും നാശനഷ്ടം ഉണ്ടായത്. കൃഷി നാശത്തിൻ്റെയും വീടുകൾ നഷ്ടമായവരുടെയും കണക്കുകൾ തഹസിൽദാരുടെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.