ETV Bharat / state

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് - മഴ യെല്ലോ അലർട്ട്

Weather update Kerala: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

weather update kerala  heavy rain in kerala  kerala weather  kerala rain  rain update kerala  കനത്ത മഴ  കേരളത്തിൽ കനത്ത മഴ  തിരുവനന്തപുരത്ത് വെള്ളക്കെട്ട്  യെല്ലോ അലർട്ട് കേരളം  മഴ യെല്ലോ അലർട്ട്  വെള്ളപ്പൊക്കം
heavy rain in kerala
author img

By ETV Bharat Kerala Team

Published : Nov 23, 2023, 9:49 AM IST

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്. ഇന്നലെ (നവംബർ 22) വൈകിട്ട് മുതൽ തുടർച്ചയായി പെയ്‌ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പട്ടം മുറിഞ്ഞ പാലത്തെ തോട് കര കവിഞ്ഞൊഴുകിയതോടെ തുടർന്ന് കോസ്മോപൊളിറ്റൻ ആശുപത്രിക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറി.

ആശുപത്രിയുടെ പാർക്കിങ് ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. കുഴിവയൽ, കോട്ടറ, ഗൗരീശപട്ടം എന്നീ സ്ഥലങ്ങളിലെ വീടുകളിലും വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ഇതേതുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച മഴ ഇന്ന് പുലർച്ചയും തുടർന്നു. ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നത്.

അതേസമയം, ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാത്രമല്ല, ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യതയുണ്ട്. നവംബർ 25ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ 26ഓടെ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്നും മഴയ്‌ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്‍ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ ജില്ല കലക്‌ടർ നിർദേശം നൽകി. അടുത്ത 2 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തമിഴ്‌നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്‍റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. നിലവിൽ മത്സ്യബന്ധനത്തിന് തടസം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിന് സാധ്യതയുണ്ട്. മാത്രമല്ല ചെമ്പഴന്തിയിലും ശ്രീകാര്യത്തും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്.

Also read: പത്തനംതിട്ടയിൽ കനത്ത മഴയും ഉരുള്‍പൊട്ടലും; വൃദ്ധയെ ഒഴുക്കിൽപെട്ട് കാണാതായി, ജില്ലയില്‍ റെഡ് അലര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.