തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകളുടെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. അതിയന്നൂർ സ്വദേശികളായ പ്രതിഭയുടെയും, സുജാതയുടെയും വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഓട് വീണ് പരിക്കേറ്റ പ്രതിഭ സമീപത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വൈകീട്ട് 3.30തോടെയായിരുന്നു സംഭവം. അപകടമുണ്ടാകുമ്പോള്‍ ഇവരുടെ 12ഉം ഏഴും വയസുള്ള കുട്ടികള്‍ വീടിന് പുറത്തായിരുന്നതിനാല്‍ കൂടുതൽ അപകടം ഒഴിവായി.
വീടിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. ലൈഫ് ഭവനപദ്ധതിക്കും, വീട് അറ്റകുറ്റ പണിക്കുമായി അപേക്ഷ നല്‍കിയിട്ടും അധികൃതർ പരിഗണിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.