ETV Bharat / state

ഉമ്മൻചാണ്ടിയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് കെ മുരളീധരൻ

എല്ലാ മുതിര്‍ന്ന നേതാക്കളുടേയും അഭിപ്രായം മാനിച്ച് കേരളത്തിലെ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് മുരളീധരൻ

author img

By

Published : Sep 4, 2021, 1:35 PM IST

Updated : Sep 4, 2021, 1:55 PM IST

Rahul Gandhi will hold discussions with Oommen Chandy says Muraleedharan  Rahul Gandhi will hold discussions with Oommen Chandy  ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് കെ മുരളീധരൻ  കെ മുരളീധരൻ  മുരളീധരൻ  Muraleedharan  k Muraleedharan  Oommen Chandy  Rahul Gandhi  congress controversy  കോൺഗ്രസ് വിവാദം  കോൺഗ്രസ് തർക്കം  രമേശ് ചെന്നിത്തല
ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി തന്നെ ചർച്ച നടത്തുമെന്ന് കെ. മുരളീധരൻ. അതിലും വലിയ ചർച്ചകൾ കോൺഗ്രസിൽ നടക്കാനില്ല. എല്ലാ സീനിയർ നേതാക്കളുടേയും അഭിപ്രായം മാനിച്ച് കേരളത്തിലെ കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ നാലണ മെമ്പർ മാത്രമാണെന്നും പ്രവര്‍ത്തകസമിതി അംഗമായ ഉമ്മൻചാണ്ടിയോട് കാര്യങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് കെ മുരളീധരൻ

ALSO READ: ഡിസിസി പുനസംഘടനാ വിവാദം : ഇങ്ങോട്ട് വന്നാൽ ചര്‍ച്ച നടത്താമെന്ന് ഉമ്മൻചാണ്ടി

ആരെയും മാറ്റി നിർത്തില്ല. സദുദ്ദേശപരമായ നിർദേശങ്ങൾ അംഗീകരിക്കും.കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമല്ല. ഗ്രൂപ്പ് എന്നത് യോഗ്യതയോ അയോഗ്യതയോ അല്ല. കഴിവിനാണ് പ്രാമുഖ്യം. തമ്മിൽ തല്ലാനുള്ളതല്ല ഗ്രൂപ്പെന്നും മുരളീധരൻ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ ആരും പരാതി നൽകിയതായി അറിയില്ല. കഴിയുന്നത്ര സമവായത്തിനാണ് അദ്ദേഹം ശ്രമിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

Last Updated : Sep 4, 2021, 1:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.