തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ രാഹുൽ ഗാന്ധി കണ്ടത് വളരെ നല്ല നിലയ്‌ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ കേരളത്തെ പ്രകീർത്തിച്ചത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്‍റെ ദേശീയനേതാവ് എന്ന നിലയിൽ രാജ്യത്തെ എല്ലാപ്രതിരോധ പ്രവർത്തനങ്ങളും കാണുന്നയാളാണ് അദ്ദേഹം.
വ്യത്യസ്ത സംസ്ഥാനങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെകാര്യങ്ങളെ അദ്ദേഹം വിലയിരുത്തിയത്. രാഹുൽഗാന്ധിയുടെ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോജിക്കുന്നുണ്ടോ എന്നത് അവർ തമ്മിലുള്ള കാര്യമാണെന്നും ഇക്കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.