ETV Bharat / state

റേഷന്‍ കടകള്‍ വഴി റാഗി പൊടി വിതരണം; ആദ്യഘട്ടത്തില്‍ വിതരണം 948 റേഷൻ കടകൾ വഴി

നാളെ വൈകിട്ട് 3 ന് അയങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ റേഷൻ കടകൾ വഴിയുള്ള റാഗി പൊടി വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍

author img

By

Published : May 17, 2023, 4:21 PM IST

Ragi Flour distribution through ration shops  Ragi Flour  ration shops  റേഷന്‍ കടകള്‍ വഴി റാഗി പൊടി വിതരണം  റാഗി പൊടി വിതരണം  ന്ത്രി ജി ആര്‍ അനില്‍  സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍
മന്ത്രി ജി ആര്‍ അനില്‍
മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷൻ കടകൾ വഴി റാഗി പൊടി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നാളെ വൈകിട്ട് 3 ന് അയങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ റേഷൻ കടകൾ വഴിയുള്ള റാഗി പൊടി വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ ഇടുക്കി, പാലക്കാട്‌, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലകളിലെ 948 റേഷൻ കടകൾ വഴിയാകും റാഗി പൊടി വിതരണം നടത്തുക.

കൂടാതെ ഒരു പഞ്ചായത്തിൽ ഒരു കട വഴിയും റാഗി പൊടി വിതരണം നടത്തും. എഫ് സി ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്‌തതിന് ശേഷം പൊടിയാക്കിയാകും വിതരണം ചെയ്യുക. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിതരണ മേഖലയിൽ മുൻഗണന കാർഡിന്‍റെ ആവശ്യകതയായിരുന്നു താൻ വന്നപ്പോൾ പ്രധാനമായും ശ്രദ്ധിച്ച പ്രധാനം കാര്യം.

ഒരു കോടി 50,000 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് മുൻഗണന കാർഡുള്ളത്. നിലവിൽ ഉള്ളവർ മാറിയാലേ അർഹതപ്പെട്ടവരെ പരിഗണിക്കാനാകൂ. അനർഹർ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. പത്ത് മാസം ഇതിന് അനുവദിക്കുകയും ചെയ്‌തിരുന്നു. 1,72,312 പേർ അതോടെ പിന്മാറി. ഇതോടെ പിന്മാറിയവ ഉൾപ്പെടെ 3,42,430 മുൻഗണന കാർഡുകൾ ഈ സർക്കാരിന്‍റെ കാലയളവിൽ അർഹരായവർക്ക് തരം മാറ്റി വിതരണം ചെയ്യാൻ സാധിച്ചു.

അനർഹരോട് സ്വയം ഒഴിയാൻ 10 മാസം സമയം നല്‍കിയിട്ടും ഒഴിയാത്ത 17,136 കാർഡുകളെ ഓപറേഷൻ യെല്ലോ പദ്ധതിയിലൂടെ കണ്ടെത്തി. ഇതിന്‍റെ പിഴയായി 4,22,43,377 രൂപയാണ് അനർഹരിൽ നിന്നും പിഴയായി ഈടാക്കിയത്. 22 പുതിയ റേഷൻ കടയ്ക്ക് അനുവാദം നല്‍കി.

ഗൾഫ് രാജ്യങ്ങളിലേക്ക് തേയില പൊടി കയറ്റി അയക്കാനും കഴിഞ്ഞു. ഒപ്പം എന്ന പദ്ധതിയിലൂടെ റേഷൻ കടകളിൽ നേരിട്ട് എത്താൻ സാധിക്കാത്ത വയോജനങ്ങൾക് വീട്ടിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തി. കൂടാതെ വനമേഖലകൾ, ദുർഘട പ്രദേശങ്ങൾ, അദിവാസി ഊരുകൾ, ട്രൈബൽ സെറ്റിൽമെന്‍റുകൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വാതിൽപ്പടിയായി റേഷൻ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പിലാക്കി.

134 ആദിവാസി ഊരുകളിൽ നിലവിൽ സഞ്ചരിക്കുന്ന റേഷൻ കടകളുടെ സേവനം ലഭ്യമാണ്. ഇത് ഭാവിയിൽ മുഴുവൻ മലയോര മേഖലകളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 15 വർഷമായ വാഹനങ്ങൾ നിർത്താൻ കേന്ദ്രം പറഞ്ഞപ്പോൾ സഞ്ചരിക്കുന്ന റേഷൻ കടയെന്ന ആശയത്തെ ബാധിച്ചു എന്നാൽ ഇതു പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Also Read: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖച്ഛായ മാറുന്നു; കെ സ്റ്റോര്‍ പദ്ധതിക്ക് തുടക്കം, ആദ്യഘട്ടത്തില്‍ 108 സ്റ്റോറുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.