ETV Bharat / state

'വിദ്യാർഥികൾക്ക് കോളജിനെ കുറിച്ച് നല്ല ഓർമകൾ പങ്കുവയ്‌ക്കാനാവണം, അതിന് സാഹചര്യം കോളജ് അധികൃതർ തന്നെ ഒരുക്കണം'; മന്ത്രി ആർ ബിന്ദു - എൻഐആർഎഫ് റാങ്കിങ്

എൻഐആർഎഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാമതായി മാറിയ യൂണിവേഴ്‌സിറ്റി കോളജിന്, കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ നൽകിയ ആദരിക്കൽ ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം

R Bindhu speech on Students and teachers role  Students and teachers role  R Bindhu  Higher Education Minister  Education Minister  memories about college  വിദ്യാർഥികൾക്ക് കോളജിനെ കുറിച്ച്  വിദ്യാർഥികൾ  കോളജ് അധികൃതർ  മന്ത്രി ആർ ബിന്ദു  മന്ത്രി  എൻഐആർഎഫ് റാങ്കിങ്  പൂര്‍വ വിദ്യാര്‍ഥികള്‍
'വിദ്യാർഥികൾക്ക് കോളജിനെ കുറിച്ച് നല്ല ഓർമ്മകൾ പങ്കുവെക്കാനാവണം,അതിന് സാഹചര്യം കോളജ് അധികൃതർ തന്നെ ഒരുക്കണം'; മന്ത്രി ആർ.ബിന്ദു
author img

By

Published : Jun 9, 2023, 10:32 PM IST

Updated : Jun 9, 2023, 11:02 PM IST

മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിദ്യാർഥികളിൽ സർഗാത്മകതയുണ്ടാവണമെങ്കിൽ അവരിൽ ഭയമുണ്ടാവരുതെന്നും അനാവശ്യ ചട്ടങ്ങൾ അവർക്ക് മേൽ ചുമത്തരുതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സ്വാശ്രയ കോളജുകളിൽ വിദ്യാർഥികൾക്കുമേൽ വലിയ സമ്മർദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അത് അവരുടെ സർഗാത്മകതയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഐആർഎഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാമതായി മാറിയ യൂണിവേഴ്‌സിറ്റി കോളജിന് കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ നൽകിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികള്‍ വീര്‍പ്പുമുട്ടരുത്: പഠിച്ചിറങ്ങുന്ന കോളജിനെ കുറിച്ച് വിദ്യാർഥികൾക്ക് നല്ല ഓർമകൾ പങ്കുവയ്‌ക്കാനാവണം. അതിനുള്ള സാഹചര്യം കോളജ് അധികൃതർ തന്നെ ഒരുക്കണം. അമൽജ്യോതി കോളജിലെ പൂർവ വിദ്യാർഥികളുടെ കലാലയ ഓർമകൾ വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പല സ്വാശ്രയ സ്ഥാപനങ്ങളിലും ശ്വാസംമുട്ടിപ്പിക്കുന്ന അന്തരീക്ഷത്തിൽ തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ കഴിയാതെ വിദ്യാർഥികൾ ഹതഭാഗ്യരാകുന്ന ഇപ്പോഴത്തെ സ്ഥിതി മാറണമെന്നും വിദ്യാർഥി കേന്ദ്രീകൃതമാവണം വിദ്യാഭ്യാസമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അധ്യാപകര്‍ സുഹൃത്തുക്കളാവണം: തങ്ങളെ തന്നെ പുനർ നിർവഹിക്കാൻ കഴിയുന്നിടത്താണ് അധ്യാപകർ വിജയിക്കുന്നത്. അധ്യാപകർ വിദ്യാർഥികൾക്ക് സുഹൃത്തുക്കളാവണമെന്നും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികളെ വാർത്തെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളായല്ല, മുതിർന്നവരായി കോളജിലെ വിദ്യാർഥികളെ കാണാൻ ശ്രമിക്കണം. കുട്ടികളായി പരിഗണിക്കുന്നതിനാലാണ് ഏകപക്ഷീയമായി അവരുടെ മേൽ ചിട്ടവട്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത്. സർഗാത്മകതയും അന്വേഷണാത്മകതയുമുള്ള ഇടങ്ങളായി കലാലയങ്ങൾ മാറണമെന്നും ആർ.ബിന്ദു പറഞ്ഞു. അടുത്തവർഷം മുതൽ വളരെയധികം സ്വാതന്ത്ര്യവും ഫ്ലെക്‌സിബിലിറ്റിയും വിദ്യാർഥികൾക്ക് ലഭിക്കുന്ന നാലുവർഷ ബിരുദ കോഴ്‌സുകളാണ് ആരംഭിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. അവയ്ക്കനുസരിച്ച് കലാലയങ്ങൾ മാറുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നുo മന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രശംസ: ഗവൺമെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുവെന്നതിന്‍റെ തെളിവാണ് അവർക്ക് കിട്ടിയ എൻഐആർഎഫ് അംഗീകാരമെന്നുo എന്തെങ്കിലും ഒരു ചെറുപിഴവ് ഗവൺമെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടെങ്കിൽ അതിനെ പർവതീകരിക്കാൻ ശ്രമിക്കുന്നതുo അതിലൂടെ അവരുടെ നേട്ടങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നതും അപലപനീയമാണന്നും ആര്‍.ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ ഒന്നാമതായി പരിഗണിക്കുന്ന വിഷയമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പെന്നും നവകേരള സൃഷ്‌ടിയുടെ ഭാഗമായി കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി ആയിരം കോടിയിലധികം രൂപ ബജറ്റിൽ മാറ്റിവച്ചു. ഇൻക്വുബുലേഷൻ സെന്‍ററുകളും ഗവേഷണ സെന്‍ററുകളും സർവകലാശാലയിൽ വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ശ്രദ്ധ സതീഷിന്‍റെ മരണം; കോളജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

ശ്രദ്ധയുടെ മരണത്തില്‍ വിശദീകരണം: അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിന് മേലുള്ള അന്വേഷണം വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. മാനേജ്‌മെന്‍റിന് കൂട്ട് നിൽക്കുമെന്ന ആരോപണം തെറ്റാണെന്നും കുട്ടികളുടെ ഒപ്പം നിൽക്കുകയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ പ്രതികരിച്ചിരുന്നു. ശ്രദ്ധക്കും മറ്റു കുട്ടികൾക്കും നീതി ലഭിക്കണമെന്നും ആ വിഷയത്തിൽ സംശയം വേണ്ടെന്നും പറഞ്ഞ മന്ത്രി, അതിന് വേണ്ടിയുള്ള നടപടിയാണ് പുരോഗമിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ ഹോസ്‌റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Last Updated : Jun 9, 2023, 11:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.