ETV Bharat / state

R Bindu On Bed College Student's Dressing : ബി.എഡ് വിദ്യാർഥികള്‍ക്ക് ഇനി മാന്യമായ ഏതുവസ്ത്രവും ധരിക്കാം : ആര്‍ ബിന്ദു - ആര്‍ ബിന്ദു വസ്‌ത്രധാരണത്തെക്കുറിച്ചുള്ള ഉത്തരവ്

തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ (Thiruvananthapuram govt training college) യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വസ്ത്രധാരണത്തിന്‍റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി

R Bindu  Bed College Students Dressing  College Students Dressing circular  r bindu latest order  college dressing order  ബി എഡ് വിദ്യാർഥികള്‍  ബി എഡ് വിദ്യാർഥികളുടെ വസ്‌ത്രധാരണം  ആര്‍ ബിന്ദു  ആര്‍ ബിന്ദു വസ്‌ത്രധാരണത്തെക്കുറിച്ചുള്ള ഉത്തരവ്  തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജ്
R Bindu About Bed College Students Dressing
author img

By ETV Bharat Kerala Team

Published : Oct 5, 2023, 8:35 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ബി.എഡ് കോളജുകളിലെ (B.ED College) അധ്യാപക വിദ്യാർഥികള്‍ക്ക് അവരുടെ പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് (Higher Education Department). തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ (Thiruvananthapuram govt training college) യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വസ്ത്രധാരണത്തിന്‍റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു (R Bindu On Bed College Student's Dressing).

അതേസമയം, ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തില്‍ മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് (Nipah Negative Certificate For Kerala Students) നിര്‍ബന്ധമാക്കിയ മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു (Minister Dr R Bindu) പറഞ്ഞിരുന്നു. ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

ALSO READ: HC On Violinist Balabhaskar Death: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി; 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

യുജി, പിജി പ്രവേശനത്തിന് ഓപ്പൺ കൗൺസിലിംഗ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല (Indira Gandhi National Tribal University) മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ഇതിനോടകം നിരവധി വിദ്യാർഥികൾ കേരളത്തിൽ നിന്ന് അഡ്‌മിഷനായി സർവകലാശാലയിൽ എത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക് പുറപ്പെട്ട ശേഷമാണ് പല വിദ്യാർഥികളും ഉത്തരവിനെ കുറിച്ച് അറിയുന്നത്.

ALSO READ: Monthly Quota Controversy : മാസപ്പടി വിവാദം : മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം, വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

എന്നാൽ, നിപ പരിശോധന എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച വിവരം. ഇതോടെയാണ് വിദ്യാർഥികൾ ദുരിതത്തിൽ ആയത്. വിവരം പുറത്തുവന്നതോടെ പ്രശ്‌നപരിഹാരത്തിനായി ഡോ. വി ശിവദാസൻ എംപിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.