ETV Bharat / state

'കേസില്‍പ്പെട്ടയാളുണ്ടെന്ന് കരുതി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാകില്ല' ; വിശദീകരണവുമായി ആര്‍ ബിന്ദു

R Bindu On Marriage Controversy | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതിയുടെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദു

R BINDHU MINISTER  R BINDHU MINISTER explanation  WEDDING CONTROVERSY  R BINDHU latest news  ആര്‍ ബിന്ദു  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് വാര്‍ത്ത  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് പ്രതി വാര്‍ത്ത  അമ്പിളി മഹേഷ്  ആര്‍ ബിന്ദു വാര്‍ത്ത  മന്ത്രി പ്രൊഫ. ആര്‍ ബിന്ദു
പങ്കെടുത്തത് വരന്‍റെ കുടുംബത്തിന്‍റെ ക്ഷണപ്രകാരം; ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ പോകുകതന്നെ ചെയ്യുമെന്ന് മന്ത്രി
author img

By

Published : Nov 16, 2021, 6:55 PM IST

തിരുവനന്തപുരം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ (Karuvannur Bank Fraud Case) പ്രതി അമ്പിളി മഹേഷിന്‍റെ (Ambili Mahesh) മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. വരന്‍റെ മാതാവും തൃശൂര്‍ ജില്ല പഞ്ചായത്ത് അംഗവും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായ ലത ചന്ദ്രന്‍റെ വീട്ടിലാണ് വിവാഹത്തിനുപോയതെന്ന് മന്ത്രി പറഞ്ഞു.

അവരുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. അവരുടേത് ഒരു സാധാരണ പാര്‍ട്ടി കുടുംബമാണ്. അവിടെ കേസില്‍ പെട്ടവര്‍ ആരെങ്കിലുമുണ്ട് എന്നതുകൊണ്ട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാകില്ല.

പങ്കെടുത്തത് വരന്‍റെ കുടുംബത്തിന്‍റെ ക്ഷണപ്രകാരം; ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ പോകുകതന്നെ ചെയ്യുമെന്ന് മന്ത്രി

വരന്‍ തന്‍റെ വിദ്യാര്‍ഥിയാണ്. ഇനിയും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ പോകുക തന്നെ ചെയ്യും. മാധ്യമങ്ങള്‍ ഇത്തരം ജീര്‍ണ വാര്‍ത്തകളുടെ പിറകെയല്ല പോകേണ്ടത്.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്ത് മന്ത്രി ബിന്ദു

ഇക്കാര്യത്തില്‍ കുറച്ചുകൂടി നൈതികത ആകാം എന്നാണ് തനിക്ക് മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളതെന്നും ബിന്ദു പറഞ്ഞു. കൊവിഡിനുശേഷം കലാലയങ്ങള്‍ തുറന്നെങ്കിലും വലിയ പരിക്കുകളൊന്നുമില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

കുട്ടികള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാനാകില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.