തിരുവനന്തപുരം: മുന്നാക്കകാരിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം (Economic reservation in Kerala) ഏർപ്പെടുത്തുമ്പോൾ നിലവിലുള്ളവരുടെ സംവരണാനുകൂല്യങ്ങൾ (Community Reservation in Kerala) നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). മുന്നാക്ക സംവരണം സംബന്ധിച്ച് വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചു.
വിഷയത്തെ വൈകാരികമായി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നോക്ക സംവരണത്തിൻ്റെ ഭാഗമായ സാമൂഹ്യ സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യ യാഥാർഥ്യങ്ങൾ കണക്കിലെടുത്താണ് മുന്നോക്കക്കാർക്ക് സംവരണം
നടപ്പാക്കുന്നത്. സംവരണേതര വിഭാഗങ്ങളിലെ ഒരു വിഭാഗം പരമദരിദ്രരാണ്. ഇവർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മറ്റുള്ളവരുടെ ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി അവർ കാരണമാണ് തങ്ങൾക്ക് ലഭിക്കാത്തത് എന്നു പറയുന്ന പ്രവണത ശരിയല്ല.
also read: Attack on journalists| മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്
ഏതെങ്കിലും വിഭാഗത്തിൻ്റെ സംവരണം അട്ടിമറിച്ചല്ല മുന്നോക്ക സംവരണം നടപ്പാക്കുന്നത്. സംവരണ വിഭാഗങ്ങളും സംവരണം ഇല്ലാത്തവരും തമ്മിൽ സംഘർഷം പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.