ETV Bharat / state

PWD quashes order: "ആത്മവിശ്വാസം തകര്‍ക്കുന്നു", പൊതുമരാമത്ത് വിവാദ ഉത്തരവ് റദ്ദാക്കി

PWD quashes order| വകുപ്പ് മേധാവി അറിയാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിക്കരുത്‌ എന്ന വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവ് എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്.

controvercial pwd orde repealed  minister pa muhammed riyas  pwd engineers kerala  pwd project kerala  പൊതുമരാമത്ത് വിവാദ ഉത്തരവ് റദ്ദാക്കി  എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു  മന്ത്രി മുഹമ്മദ് റിയാസ്
PWD ORDER REPEALED: എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു; പൊതുമരാമത്ത് വിവാദ ഉത്തരവ് റദ്ദാക്കി
author img

By

Published : Dec 1, 2021, 5:53 PM IST

തിരുവനന്തപുരം: PWD quashes order വകുപ്പ് മേധാവി അറിയാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിക്കരുത്‌ എന്ന വിവാദ ഉത്തരവ് റദ്ദാക്കി. എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഉത്തരവ് റദ്ദാക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2017ല്‍ സമാനമായ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതോടൊപ്പം ചില കാര്യങ്ങള്‍ പുതിയ ഉത്തരവില്‍ കൂട്ടി ചേര്‍ത്തു.

MINISTER PA MUHAMMED RIYAS ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും. പിഡബ്ല്യുഡി അഡ്‌മിനിസ്ട്രേറ്റീവ് ചീഫ് എഞ്ചിനീയറോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊതുമരാമത്ത് റോഡുകളുടെ പരിപാലനം ഉറപ്പു വരുത്താനുളള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്‌ച തിരുവനന്തപുരത്ത് നടക്കും. നടന്‍ ജയസൂര്യ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഓരോ റോഡിന്‍റേയും പരിപാലന കാലാവധി, കരാറുകാരന്‍റേയും ഉദ്യോഗസ്ഥന്‍റേയും പേര്, ഫോണ്‍ നമ്പര്‍ എന്നിവ റോഡരികിലെ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. റോഡിലെ തകരാറ് ശ്രദ്ധയില്‍പെട്ടാല്‍ ഫോണിലൂടെ അറിയിക്കാം. പരാതി പരിഹരിച്ചില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസില്‍ അറിയിക്കാം.

റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: SIR SYED INSTITUTE RAGGING : റാഗിങിനെതിരെ പരാതിപ്പെട്ടു; സർസെയ്‌ദ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിദ്യാർഥിക്ക് ക്രൂര മർദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.