ETV Bharat / state

'കേരള പൊലീസിന്‍റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി'; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതിയുമായി പിവി അന്‍വര്‍ എംഎല്‍എ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതിയുമായി പിവി അന്‍വര്‍ എംഎല്‍എ. പൊലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയത് രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയെന്ന് എംഎല്‍എ. ഇയാള്‍ക്ക് വിദേശത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് എംഎല്‍എ.

pv anwar mla  Marunadan Malayali  Marunadan Malayali editor Shajan Skaria  Shajan Skaria  കേരള പൊലീസിന്‍റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചേര്‍ത്തി  ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതി  പിവി അന്‍വര്‍ എംഎല്‍എ  മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ  മറുനാടന്‍ മലയാളി  എംഎല്‍എ  ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്  പിവി അന്‍വര്‍  kerala news updates  latest news in kerala
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍
author img

By

Published : Jul 14, 2023, 6:04 PM IST

Updated : Jul 14, 2023, 7:38 PM IST

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍

തിരുവനന്തപുരം: കേരള പൊലീസിന്‍റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിജിപി ഡോ. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബിനും പരാതി നല്‍കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സംഭവം രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു.

നിരവധി കേസുകളില്‍ കുറ്റാരോപിതനായ ഇയാളുടെ പക്ഷം എങ്ങനെയാണ് പൊലീസിന്‍റെ വയര്‍ലെസ് സന്ദേശം ലഭിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് സേനയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്നാണ് സംഭവത്തില്‍ നിന്ന് മനസിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. വിദേശത്തേക്ക് പോയ ഇയാളുടെ ഭാര്യയുടെയും മക്കളുടെയും കൈവശം ഈ വിവരങ്ങള്‍ ഉണ്ടോയെന്നത് പരിശോധിക്കണമെന്നും പിവി അന്‍വര്‍ പരാതിയില്‍ പറയുന്നു.

ആരും പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് ഷാജൻ സ്‌കറിയയുടെ ബന്ധങ്ങൾ. കേരള പോലീസിന്‍റെ എല്ലാ വിവരങ്ങളും അദ്ദേഹം ചോർത്തുന്നുണ്ട്. കൃത്യമായി കേസെടുത്ത് കേരള പൊലീസും കേന്ദ്ര ഏജൻസികളും വിഷയത്തില്‍ അന്വേഷണം നടത്തണം. ഇതിനായുള്ള പ്രത്യേക ഉപകരണങ്ങൾ സ്‌കറിയയുടെ കൈവശമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം.

ഇത്രയും ദിവസമായി അദ്ദേഹത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൃത്യമായി വിദേശത്ത് നിന്നടക്കം ഷാജൻ സ്‌കറിയയ്ക്ക് സഹായം ലഭിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്ക് പോലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല. തനിക്ക് വലിയ സൗഹൃദ വലയങ്ങളുണ്ടെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമൂഹ്യ വിരുദ്ധരാണ് ഇത്തരം മാധ്യമ പ്രവർത്തകർ. ഇയാളുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും ഇനിയും പുറത്ത് വരും. സ്വർണം വാങ്ങാൻ പണം നൽകിയതിന് ശേഷം സ്വർണം മോശമെന്ന് വാർത്ത കൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു. എന്നിട്ട് ജ്വല്ലറി മുതലാളിയെ പേടിപ്പിച്ച് പണം വാങ്ങുകയാണ് ചില യൂട്യൂബർമാർ. ഇവർക്കെതിരെ പൊലീസുകാർക്ക് കേസെടുക്കാൻ പേടിയാണ്. ഇതാണ് നിലവില്‍ നാട്ടിലെ അവസ്ഥ. ഇതിനെതിരെയുള്ള പോരാട്ടത്തിൽ എന്‍റെ പാർട്ടിയും ഗവൺമെന്‍റും പൂർണമായി തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു.

ഷാജന്‍ സ്‌കറിയയാണ് യൂട്യൂബർമാരുടെ ഹെഡ്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല ഈ വിഷയത്തിൽ ഇടപെടുന്നത്. ശത്രുക്കൾ ഉണ്ടാകും. ഇവർക്കെതിരെ വാർത്ത കൊടുക്കാൻ മുഖ്യധാര മാധ്യമങ്ങൾ പോലും മടിക്കുന്നു. ഇതൊരു സാമൂഹ്യ വിപത്താണെന്ന് കണ്ട് മാധ്യമ പ്രവർത്തകർ കൂടി പങ്കെടുക്കണം. ഇല്ലെങ്കിൽ നാളെ ക്യാമറയുമായി റോഡിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമില്ലാതാകും.

എതിർക്കുന്നവരെ പരസ്യമായി അവഹേളിക്കുന്നു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം കള്ളന്മാർ എന്നാണ് ഇവർ പറയുന്നത്. തെളിവുകൾ കൈവശമുണ്ട്, അത് പൊലീസ് അന്വേഷിക്കുമ്പോൾ കൊടുക്കും. കേരളത്തിലെ പത്ര പ്രവർത്തകരെ ഞാൻ ആക്ഷേപിക്കുന്നില്ല. മാധ്യമ പ്രവർത്തകരെ മുന്നിൽ നിർത്തി ഇവർ അഴിഞ്ഞാടുന്നു.

വർഗീയത പരത്താനാണ് ഇവർ ശ്രമിക്കുന്നത്. പൊലീസിന്‍റെയും സുരക്ഷ വിഭാഗങ്ങളുടെയും വിവരങ്ങൾ ചോർത്താൻ ഇവർക്ക് സാങ്കേതിക വിദ്യയുണ്ട്. പൂനെയിലെ രഹസ്യ കേന്ദ്രത്തിലാണ് ഇത് സൂക്ഷിച്ചിട്ടുള്ളത്. മാധ്യമങ്ങളെ നാട്ടുകാർ കണ്ടാൽ തല്ലുന്ന കാലത്തേക്കാണ് പോകുന്നത്. ജനങ്ങള്‍ ഈ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.

പ്രധാന മാധ്യമങ്ങൾ പറയുന്നത് കള്ളമാണെന്നും ഇവർ പറയുന്നത് ശരിയാണെന്നുമാണ് ഇത്തരക്കാർ പറയുന്നത്. മാധ്യമങ്ങളെ തന്നെ മോശമായി ചിത്രീകരിക്കുകയാണ് ഇവർ. ദിവസേന ഒരുപാട് കഷ്‌ടപ്പെട്ടാണ് മാധ്യമങ്ങൾ ജോലി ചെയ്യുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന മാധ്യമ പ്രവർത്തകരെ തനിക്കറിയാം.

ഭീഷണികളും പ്രതിഷേധങ്ങളും പലയിടത്ത് നിന്നും ഉണ്ടാകുന്നു. എന്നാൽ ഭയമില്ല. ജനങ്ങൾ എന്നോടൊപ്പമുണ്ട്. ഇന്ത്യയിൽ ആദ്യമായി ഒരു എംഎൽഎ വെടിയേറ്റ് മരിച്ച നാട്ടിൽ നിന്നാണ് താൻ വരുന്നതെന്നും പിവി അൻവർ എംഎൽഎ കൂട്ടിച്ചേര്‍ത്തു.

Last Updated : Jul 14, 2023, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.