തിരുവനന്തപുരം: യുഡിഎഫിലെ രാജ്യസഭാ സ്ഥാനാർഥിയായി മുസ്ലീം ലീഗിന്‍റെ പി.വി അബ്‌ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് പി.വി അബ്‌ദുൽ വഹാബ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് നേതാക്കളായ എംഎം ഹസ്സൻ, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ എന്നിവർക്കൊപ്പമെത്തിയാണ് നിയമസഭാ സെക്രട്ടറി മുമ്പാകെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് നൽകിയ അവസരത്തിന് നന്ദി പറഞ്ഞ അബ്‌ദുൽ വഹാബ്, സംഘപരിവാർ സർക്കാരിനെതിരെ വലിയ ദൗത്യമാണ് പാർലമെന്‍റിൽ ഉള്ളതെന്നും കൂട്ടിച്ചേർത്തു.
പി.വി അബ്‌ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു - PV Abdul Wahab nomination papers
മൂന്നാം തവണയാണ് പി.വി അബ്‌ദുൽ വഹാബ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.