ETV Bharat / state

Puthuppally By Election | രാഷ്ട്രീയം മാത്രം പറഞ്ഞ് പ്രചാരണം നടത്താൻ സിപിഎം; സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയും

സഹതാപതരംഗം അടക്കമുള്ള പ്രതികൂല വിഷയങ്ങളെ രാഷ്ട്രീപരമായി കൈകാര്യം ചെയ്യാനാണ് സിപിഎം നീക്കം

Etv Bharat
Etv Bharat
author img

By

Published : Aug 13, 2023, 10:41 PM IST

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറഞ്ഞ് പ്രചാരണം നടത്താൻ സിപിഎം സംസ്ഥാന സമിതി തീരുമാനം. മറ്റ് തരത്തിലുള്ള പ്രചാരണങ്ങളും ആരോപണം ഉന്നയിക്കലും ഒഴിവാക്കാനാണ് ഇന്ന് ചേർന്ന സംസ്ഥാന സമിതിയിൽ ധാരണയായിരിക്കുന്നത്. സഹതാപതരംഗം അടക്കമുള്ള പ്രതികൂല വിഷയങ്ങളെ രാഷ്ട്രീയ പ്രചാരണത്തിലൂടെ മറികടക്കാനാണ് സിപിഎം ശ്രമം.

ശക്തമായ സംഘടന സംവിധാനമുള്ള പുതുപ്പള്ളിയിൽ ഇത് ഗുണം ചെയ്യുമെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി. സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കും. ഇതോടൊപ്പം പ്രതിപക്ഷം വികസനം തടസപ്പെടുത്തുന്നുവെന്ന പ്രചാരണവും സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുന്നതും പ്രചാരണ വിഷയമാക്കും. ആദ്യഘട്ടത്തിൽ സംഘടന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണമാണ് സിപിഎം ലക്ഷപ്പെടുന്നത്.

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തും: മന്ത്രിമാരടക്കം ആദ്യഘട്ട പ്രചാരണത്തിന് എത്തില്ലെങ്കിലും അവസാനഘട്ടത്തില്‍ എത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി രണ്ട് ഘട്ടങ്ങളിലായി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തും. ഈ മാസം 24ന് അയർക്കുന്നത്തും പുതുപ്പള്ളിയിലും പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. രണ്ടാം ഘട്ട പ്രചാരണം 31ന് ശേഷമാകും നടക്കുക. ഈ മാസം 17ന് സിപിഎം സ്ഥാനാർഥിയായ ജെയ്ക്ക് സി തോമസ് പത്രിക നൽകും. തുടർന്നുള്ള 19 ദിവസവും ശക്തമായ പ്രചാരണമാണ് സിപിഎം നിശ്ചയിച്ചിരിക്കുന്നത്.

ALSO READ | Puthupally byelection| ജനങ്ങള്‍ സന്തോഷപൂര്‍വം ജെയ്‌കിനെ തെരഞ്ഞെടുക്കും; പുതുപ്പള്ളി പ്രതീക്ഷയെന്ന് ഇ പി ജയരാജന്‍

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇടത് സ്ഥാനാർഥിയുടെ വമ്പൻ റോഡ് ഷോ സിപിഎം സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ പ്രചാരണത്തിൽ കളം പിടിക്കാൻ സിപിഎമ്മിനായി. സ്ഥാനാർഥി ഓർത്തഡോക്‌സ് സഭാസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള വിഎൻ വാസവൻ ഒപ്പമാണ് ജെയ്‌ക്കിന്‍റെ ഇന്നുണ്ടായ സന്ദർശനങ്ങളെല്ലാം. തൃക്കാക്കരയിൽ മന്ത്രിമാരെ മുഴുവൻ ഇറക്കി വൻ പ്രചാരണമാണ് സിപിഎം നടത്തിയത്. എന്നാൽ, ഇത് വിജയിച്ചില്ല. ഇതേ തുടർന്നാണ് പുതുപ്പള്ളിയിൽ മന്ത്രിമാരെ മുഴുവൻ ഇറക്കിയുളള പ്രചാരണം വേണ്ടെന്ന് തീരുമാനിച്ചത്.

ദുഷ്പ്രചാരണം നടത്തുന്നവർ മറുപടി പറയട്ടേയെന്ന് ചാണ്ടി ഉമ്മന്‍: വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപ്പള്ളിയിൽ നിന്നാണ് തുടങ്ങിയത്. പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞ ചാണ്ടി ഉമ്മൻ ദുഷ്പ്രചാരണം നടത്തുന്നവർ ഇതിന് മറുപടി പറയട്ടേയെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പുതുപ്പള്ളിയിലുണ്ടായ വികസനം എതിർത്ത് പറയുന്നവർ കണ്ണുതുറന്ന് കാണണം. കോട്ടയം ജില്ലയിലെ ആദ്യത്തെ കോളജ് പുതുപ്പള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്. ഐഎച്ച്‌ആർഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവ മണ്ഡലത്തിലുണ്ടെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

ALSO READ | 'വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്ര'; ഇടതുപക്ഷത്തിന് പറയാൻ ഒന്നുമില്ലെന്ന് ചാണ്ടി ഉമ്മൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.