തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അൻപത്തഞ്ചുകാരന് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും ശിക്ഷ. ഒന്നാം പുത്തൻ തെരുവിൽ ചിന്ന ദുരൈയെ ആണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും കൂടുതൽ തടവില്‍ കഴിയണമെന്നും ജഡ്‌ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ തുകയിൽ മുപ്പതിനായിരം രൂപ ഇരയായ കുട്ടിക്ക് നൽകണം.
Also Read: ടിസി വാങ്ങാനെത്തിയ വിദ്യാര്‍ഥിയ്‌ക്കുനേരെ തോക്കുചൂണ്ടി, അധ്യാപകന്‍ പിടിയില്‍
2020 ഏപ്രിൽ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നിൽ ഒളിച്ച് കളിച്ച പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.