ETV Bharat / state

സംസ്ഥാനത്ത് പള്‍സ് പോളിയോ വിതരണം നാളെ - പള്‍സ് പോളിയോ ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ വിതരണത്തിനായി സംസ്ഥാനത്താകെ സജ്ജമാക്കിയിരിക്കുന്നത് 24,690ബൂത്തുകളാണ്.

പള്‍സ് പോളിയോ വിതരണം നാളെ  തിരുവനന്തപുരം  pulse polio immunization  pulse polio immunization drive in kerala  പള്‍സ് പോളിയോ  പള്‍സ് പോളിയോ വാര്‍ത്തകള്‍  പള്‍സ് പോളിയോ ഏറ്റവും പുതിയ വാര്‍ത്തകള്‍  പള്‍സ് പോളിയോ തിരുവനന്തപുരം വാര്‍ത്തകള്‍
സംസ്ഥാനത്ത് പള്‍സ് പോളിയോ വിതരണം നാളെ
author img

By

Published : Jan 30, 2021, 7:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നാളെ. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകളാണ് സജ്ജമാക്കിയിട്ടുണ്ട്.

തുള്ളിമരുന്ന് വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യത്തില്‍ രാവിലെ 8 മണിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായാണ് തുള്ളിമരുന്ന് വിതരണം. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിയോ വിതരണം. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണം. രോഗപ്രതിരോധ വാക്‌സിനേഷന്‍ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായതോ ക്വാറന്‍റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്‍റൈന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.