ETV Bharat / state

13കാരന് പീഡനം ; ഡോ.ഗിരീഷിന് ആറ് വർഷം കഠിന തടവും പിഴയും - ഡോക്‌ടർ പോക്‌സോ കേസ്

സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കാണാതിരിക്കാനാവില്ലെന്ന് വിധി ന്യായത്തിൽ കോടതി

psychiatrist pocso case  psychiatrist sentenced to prisonment in thiruvananthapuram  doctor pocso case arrest in thiruvananthapuram  മനോരോഗ വിദഗ്‌ധൻ പോക്‌സോ കേസ്  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  ഡോക്‌ടർ പോക്‌സോ കേസ്  മനോരോഗ വിദഗ്‌ധൻ കഠിന തടവ്
13കാരന് പീഡനം, മനോരോഗ വിദഗ്‌ധന് ആറ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി
author img

By

Published : Feb 5, 2022, 7:51 PM IST

തിരുവനന്തപുരം : 13കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്‌ധൻ ഡോ.ഗിരീഷിന്(58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.ജയകൃഷ്‌ണന്‍റേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. അദ്യമായാണ് സംസ്ഥാനത്ത് പോക്സോ കേസിൽ ഒരു ചികിത്സകന്‍ ശിക്ഷിക്കപ്പെടുന്നത്.

2017 ഓഗസ്റ്റ് 14ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിക്ക് പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് അധ്യാപകർ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു. പ്രതി സ്‌കൂളിൽ പലതവണ മനഃശാസ്ത്ര ക്ലാസ് എടുത്തിട്ടുള്ളതിനാൽ അധ്യാപകർ ഇയാളെ കാണിക്കാൻ രക്ഷിതാക്കളോട് പറഞ്ഞു. തുടർന്നാണ് മാതാപിതാക്കള്‍ കുട്ടിയുമായി ഇയാളെ കാണാൻ എത്തിയത്.

കുട്ടിയെ മാത്രമായിട്ടാണ് പ്രതി മുറിക്കുള്ളിൽ ചികിത്സയ്ക്കായി വിളിച്ചത്. ഒരു പസില്‍ എടുത്ത് നൽകിയതിന് ശേഷം അത് അസംബിൾ ചെയ്യാൻ പറഞ്ഞു. അശ്ലീല വീഡിയോകൾ കാണാറുണ്ടോയെന്ന് പ്രതി കുട്ടിയോട് ചോദിക്കുകയും സെക്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്‌തു.

Also Read: 'ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം'; ദിലീപിന്‍റെ പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ

സംസാരത്തിനിടയിൽ പ്രതി പല തവണകളായി കുട്ടിയുടെ കവിളിൽ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്‌തു. ഇതിൽ കുട്ടി ഭയന്നപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്. വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈൻ അധികൃതരാണ് ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്.

സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില തകർന്നിരുന്നു. ഈ സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കാണാതിരിക്കാൻ പറ്റില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. പ്രതി ഡോക്‌ടറായതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ചികിത്സയ്ക്ക് എത്തിയ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസിൽ വിചാരണ അടുത്ത മാസം തുടങ്ങും. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച മറ്റൊരു കേസ് പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്‌തിരുന്നെങ്കിലും അത് ഒത്തുതീർപ്പാക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് സിഐയായിരുന്ന അജി ചന്ദ്രൻ നായരാണ് കേസ് അന്വേഷിച്ചത്. 15 സാക്ഷികളും 17 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.