തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പുകേസിൽ പ്രതികളെ വീണ്ടും പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. പ്രതികൾ പരീക്ഷ എഴുതി വിജയിച്ച ചോദ്യപേപ്പർ ഉപയോഗിച്ച് മാതൃക പരീക്ഷ നടത്തും. ചോദ്യപേപ്പർ ചോർത്തി പരീക്ഷ എഴുതിയ സാഹചര്യത്തിൽ മാതൃക പരീക്ഷ കേസില്‍ നിർണായകമാകും.
നേരത്തെ എഴുതിയ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചിരുന്നത്. പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസില്‍ ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരങ്ങള്‍ ഫോണിലൂടെ അയച്ചുകൊടുത്തുവെന്ന് പൊലീസുകാരന്‍ ഗോകുല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.