തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന പിഎസ്‌സി പിഎസ്‍സി പ്രിലിമിനറി പരീക്ഷയ്‌ക്ക് കെഎസ്ആര്‍ടിസി അധികസര്‍വീസുകള്‍ നടത്തും. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ഈ മാസം ജില്ലയില്‍ നടത്തുന്ന പ്രാഥമിക പരീക്ഷയ്‌ക്ക് വേണ്ടിയാണ് കെഎസ്‌ആര്‍ടിസിയുടെ ക്രമീകരണം.ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിതസമയത്തിന് മുൻപായി എത്തിച്ചേരുന്നതിനു വേണ്ടിയാണ് നടപടി.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവീസുകൾ നടത്തുന്നതിന് പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ബോണ്ട് സർവീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. വിവിധ വകുപ്പുകളിലേക്കായുള്ള പ്രാഥമിക പരീക്ഷ മെയ് 15 ന് ഉച്ചയ്‌ക്ക് ശേഷമാണ് നടക്കുന്നത്.