ETV Bharat / state

പിഎസ്‌സി വിവാദം; പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ

ഒരു തസ്തികയും ഒഴിച്ചിടരുതെന്നാണ് സർക്കാർ തീരുമാനം. തസ്തികകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

പിഎസ്‌സി വിവാദം  kodiyeri balakrishnan statement  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  എൽഡിഫ് സർക്കാർ  പിഎസ്‌സി ഉദ്യോർഗാർഥികൾ  cpm state secretary statement  psc controversy  ldf government
പിഎസ്‌സി വിവാദം; പരാതിയുള്ളവർ കോടതിയെ സമീപക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ
author img

By

Published : Aug 9, 2020, 4:39 PM IST

Updated : Aug 9, 2020, 5:57 PM IST

തിരുവനന്തപുരം: പിഎസ്‌സി വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമനം സംബന്ധിച്ചുള്ള ആക്ഷേപം ന്യായമെങ്കിൽ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു തസ്തികയും ഒഴിച്ചിടരുതെന്നാണ് സർക്കാർ തീരുമാനം. തസ്തികകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. റാങ്ക് ലിസ്റ്റുകൾ നീട്ടേണ്ടതില്ലെന്ന് ആയിരുന്നു സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിലപാട്. ഇക്കാര്യത്തിൽ മാറ്റം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കുന്നില്ലല്ലോ എന്നും കോടിയേരി ചോദിച്ചു.

പിഎസ്‌സി വിവാദം; പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ

നാല് വർഷം കൊണ്ട് 1,42,000 പേർക്ക് എൽഡിഎഫ് സർക്കാർ നിയമനം നൽകി. ഇത് സർവകാല റെക്കോഡാണ്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി കിട്ടാതെ വരുമ്പോൾ അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. 100 ഒഴിവിലേക്ക് 250 പേരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ് എല്ലാവർക്കും ജോലി കിട്ടാത്തത്. ഇതിന് പ്രായോഗികമായ മാറ്റം വരുത്തുന്ന കാര്യം പിഎസ്‌സിസിയുമായി ആലോചിച്ച് സർക്കാർ തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

Last Updated : Aug 9, 2020, 5:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.