ETV Bharat / state

കെടി ജലീന്‍റെ രാജി: പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം - കെഎസ്‌യു

മഹിളാമോർച്ച, കെഎസ്‌യു, സിഎംപി തുടങ്ങിയ കേരള പ്രതിപക്ഷ സംഘടനകളെല്ലാം ഇന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായെത്തി.

തിരുവനന്തപുരം  kt jaleel  ksu  bjp  yuvamorcha  mahilamorcha  കെഎസ്‌യു  മഹിളാ മോർച്ച
കെ ടി ജലീന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘർഷഭരിതം
author img

By

Published : Sep 14, 2020, 4:57 PM IST

തിരുവനന്തപുരം: മന്ത്രി കെടി ജലീന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും ശക്തം. സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാമോർച്ച, കെഎസ്‌യു, സിഎംപി തുടങ്ങിയ കേരള പ്രതിപക്ഷ സംഘടനകളെല്ലാം സമരവുമായെത്തി. കെഎസ്‌യു പ്രവർത്തകരുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധിച്ച കെ.എസ്.യു വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കെ ടി ജലീന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘർഷഭരിതം
കെ ടി ജലീന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘർഷഭരിതം

മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം മൂന്ന് മണിക്കൂറുകളോളം നീണ്ടു. ഇതിനിടയിൽ പല തവണ മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും സി എം പി പ്രവർത്തകരും എസ് ‌ഡി പി ഐ പ്രവർത്തകരും പ്രതിഷേധവുമായെത്തി. മന്ത്രി കെടി ജലീലിന്‍റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.