തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വാളയാർ സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്ന പൊലീസ് നോട്ടീസിനെതിരെ സമരക്കാർ. പന്തല്‍ പൊലീസ് പൊളിച്ച് നീക്കിയാല്‍ 24 മണിക്കൂർ നിരാഹാരസമരം സംഘടിപ്പിക്കുമെന്ന് സമരത്തിന് നേതൃത്വം നല്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം പ്രവർത്തകർ വ്യക്തമാക്കി. സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രവർത്തകർ ആരോപിച്ചു.
വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ റിലേ സത്യാഗ്രഹം. സമീപത്തെ ഷഹീൻ ബാഗ് ഐക്യദാർഢ്യ സമരപ്പന്തല്‍ പൊളിച്ചു നീക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്.