തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നു. എകെജി സെന്‍ററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രവർത്തകരെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വനിതാ കമ്മിഷൻ ഓഫിസിലേക്ക് മഹിളാമോർച്ചയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തി.
സിപിഎം പരിശോധിക്കും
അതേസമയം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ പാർട്ടി നേതാക്കളിൽ തന്നെ അതൃപ്തി ഉയരുന്നുണ്ട്. എകെജി സെന്‍ററിൽ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിക്കും.
സിപിഎം അണികള്‍ക്കിടെ തന്നെ ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വിഷയം പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തേയും ജോസഫൈന്‍റെ പെരുമാറ്റം സംബന്ധിച്ച് സിപിഎമ്മിന് പരാതി ലഭിച്ചിരുന്നു. പരാതി പറയാന്‍ വിളിച്ച വയോധികയോട് മോശമായി പെരുമാറിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി.
Read more: ജോസഫൈനെതിരെ ഉയരുന്ന പ്രതിഷേധം പരിശോധിക്കുമെന്ന് സിപിഎം
ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടി പരിശോധിക്കുന്നത്. സ്ത്രീധനം സംബന്ധിച്ച് വലിയ ചര്‍ച്ച ഉയരുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയില്‍ നിന്നു തന്നെ മോശം പരാമര്‍ശമുണ്ടായത് ഗരുതരമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. പികെ ശ്രീമതി അടക്കമുളള നേതാക്കാള്‍ ജോസഫൈനെ തള്ളി പറഞ്ഞതും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്.
ജോസഫൈന്‍റെ ഖേദ പ്രകടനം
ചാനല്‍ പരിപാടിയില്‍ യുവതിയോട് മോശമായി പെരുമാറിയതില്‍ ഖേദം പ്രകടിപ്പിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. തന്‍റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജോസഫൈന്‍ വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ജോസഫൈന്‍റെ ഖേദ പ്രകടനം.
പരാതി പറയാന്‍ വിളിച്ച യുവതിയോട് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചത്. പീഡനമുണ്ടായിട്ടും പരാതി നല്‍കിയില്ലെന്ന യുവതിയുടെ പരാമര്‍ശത്തില്‍ ആത്മരോഷം മൂലമാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്.
Also Read: 'എങ്കില്‍ അനുഭവിച്ചോ' ; മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈന്‍
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അസ്വസ്ഥയായിരുന്നു. പരിപാടിയിലെ ശബ്‌ദത്തിലും വ്യക്തതയില്ലായിരുന്നു. ഇതേതുടര്‍ന്നാണ് പ്രകോപനപരമായ പരാമര്‍ശമുണ്ടായതെന്നും ജോസൈഫന്‍ വിശദീകരിച്ചിരുന്നു.