ETV Bharat / state

ഇന്ധന സെസിൽ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം - പ്രതിപക്ഷ പ്രതിഷേധം നിയമസഭ

ബജറ്റിൽ പ്രഖ്യാപിച്ച അധികനികുതി നിർദേശങ്ങൾ പിൻവലിക്കില്ലെന്ന ധനമന്ത്രിയുടെ നിലപാടിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം. നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.

ഇന്ധനസെസിൽ പ്രതിഷേധം  നിയമസഭ  പ്രതിപക്ഷം  protest against fuel tax hike in assembly session  protest against fuel tax hike  fuel tax hike  assembly session  ചോദ്യോത്തരവേള  ഇന്ധനസെസ് വർധന നിയമസഭയിൽ പ്രതിപക്ഷം  ഇന്ധനസെസ് വർധനയിൽ പ്രതിപക്ഷ പ്രതിഷേധം  പ്രതിപക്ഷ പ്രതിഷേധം നിയമസഭ  നിയമസഭ പ്രതിഷേധം
പ്രതിഷേധം
author img

By

Published : Feb 9, 2023, 9:46 AM IST

തിരുവനന്തപുരം: ഇന്ധനസെസ് വർധനയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ബജറ്റിലൂടെ നികുതിഭാരം അടിച്ചേൽപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബാനർ ഉയർത്തി മുദ്രാവാക്യം വിളിയോടെ കാൽനടയായാണ് നിയമസഭയിലേക്ക് എത്തിയത്.

പ്രതിപക്ഷ നേതാവടക്കം പ്രകടനത്തിൽ പങ്കെടുത്തു. സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഇന്ധനസെസ് അടക്കമുള്ള നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ സഭയിൽ വ്യക്തമാക്കിയിരുന്നു. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.

അധിക നികുതി ഭാരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കില്ലെന്നും വി ഡി സതീശൻ അറിയിച്ചു. സഭയ്ക്ക് പുറത്ത് സമരം ചെയ്യുന്ന എംഎൽഎമാരെ അധിക്ഷേപിക്കുന്ന നടപടിയാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്നും പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളോടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

4 എംഎൽഎമാരുടെ സത്യാഗ്രഹവും സഭ കവാടത്തിൽ തുടരുകയാണ്. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.