തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആണ് സമരപരിപാടി. രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം.
Also Read: പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ ; 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം
സംസ്ഥാനത്ത് നിലവിൽ 100ന് അരികെയാണ് പെട്രോൾ വില. വില. തിരുവനന്തപുരത്ത് ഡീസല്‍ വില 94.17 കൊച്ചിയില്‍ 92.71-മാണ് ഇന്നത്തെ വില.