തിരുവനന്തപുരം/കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് വൈകിട്ട് 3.30ന് (13.06.2022) മുഖ്യമന്ത്രി കയറിയ തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് സംഭവം. പ്രവര്‍ത്തകര്‍, മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്‌തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. വിമാനത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചാണ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. എന്നാല്‍, ആശുപത്രി ആവശ്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ യാത്രയ്ക്ക് അനുമതി നേടിയത്.