ETV Bharat / state

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; കെജിഎംഒഎ സമരത്തിലേക്ക് - കെ ജി എം ഒ എ സമരത്തിലേക്ക്

സമയബന്ധിത ഹയർ ഗ്രേഡ്, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധന തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് സർക്കാർ കെജിഎംഒഎക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ നിസഹകരണ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

promises made by the government were not kept until the KGMOA strike
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; കെജിഎംഒഎ സമരത്തിലേക്ക്
author img

By

Published : May 1, 2022, 4:20 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന് (കെ.ജി.എം.ഒ.എ) സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ ഡോക്ടർമാർ ഇന്ന് മുതൽ (01-05.2022) പ്രക്ഷോഭത്തിലേക്ക്. സമയബന്ധിത ഹയർ ഗ്രേഡ്, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധന തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് സർക്കാർ കെജിഎംഒഎക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ നിസഹകരണ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ഡോക്ടർമാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. എല്ലാവിധ അവലോകന (ഓൺലൈനും, ഫിസിക്കലും) യോഗങ്ങളും ബഹിഷ്കരിക്കും, ട്രെയിനിംഗുകളും ബഹിഷ്കരിക്കും, ഇ സഞ്ജീവനിയിൽ നിന്ന് വിട്ടു നിൽക്കും, വി ഐ പി ഡ്യൂട്ടികൾ ബഹിഷ്കരിക്കും, സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ല, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

നേരത്തെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നടത്തിയിരുന്ന സമരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ രേഖാമൂലം കെജിഎംഒഎക്ക് നൽകിയതോടെയാണ് അവസാനിപ്പിച്ചത്.

Also Read: KGMOA strike: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും: കെജിഎംഒഎ

എന്നാൽ ഇതുവരെയും ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. രോഗി പരിചരണത്തെ ബാധിക്കുന്ന പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ സംഘടനക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.