തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ലാഭകരമായ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്വകാര്യ ബസുകള്‍ക്ക് ദേശസാല്‍കൃത റൂട്ടുകളില്‍ അനുമതി നല്‍കില്ല. അനധികൃത ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും
Also Read: കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിൽ അനിശ്ചിതത്വം; നടപടിയെടുക്കാതെ ധനവകുപ്പ്
വകുപ്പ് സെക്രട്ടറിക്ക് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുനലൂര്‍-അലിമുക്ക്-അച്ചന്‍കോവില്‍ റൂട്ടില്‍ സ്വകാര്യ ബസിന് പെര്‍മിറ്റ് അനുവദിച്ചത് വിവാദമായിരുന്നു.
ദേശസാല്‍കൃത റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കാര്യങ്ങള്‍ പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം തീരുമാനിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
പി.എന്‍ ഹേനക്കെതിരെ നടപടി എടുത്തത് പിഴവ് കണ്ടെത്തിയതുകൊണ്ട്
ഇതിനുപിന്നാലെയാണ് തിടുക്കപ്പെട്ട് പുനലൂര്‍ ഡി.റ്റി.ഒ സ്വകാര്യ ബസിന് പെര്‍മിറ്റ് അനുവദിച്ചത്. ഇതിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ - സ്വിഫ്റ്റ് വിഷയത്തില്‍ ഹൈക്കോടതിയില്‍ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി ചീഫ് ലോ ഓഫിസര്‍ പി.എന്‍ ഹേനക്കെതിരെ നടപടി എടുത്തത് പിഴവ് കണ്ടെത്തിയതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.