തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി (prisoner) തൂങ്ങി മരിച്ച (suicide) നിലയില്‍. ചേങ്കോട്ടുകോണം സ്വദേശി കൃഷ്‌ണൻ നായർ (65) ആണ് തൂങ്ങി മരിച്ചത്.
2012ൽ മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ (life imprisonment) അനുഭവിച്ചുവരികയായിരുന്നു. ലോക്ക് ഡൗൺ (lock down) കാലത്താണ് കൃഷ്‌ണന്‍ പരോളിലിറങ്ങിയത്.
Also Read: Model death case: മോഡലുകളുടെ മരണം; ഔഡി ഡ്രൈവര്‍ മുൻകൂര്‍ ജാമ്യം തേടി
ബുധനാഴ്‌ച വൈകുന്നേരം ചെങ്കോട്ടുകോണം ഗാന്ധി സ്‌മാരകത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് (pothankode police) കേസെടുത്തു.