തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. മാർച്ച് 28ന് പാലക്കാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഇവിടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം മടങ്ങുന്ന പ്രധാനമന്ത്രി ഏപ്രിൽ രണ്ടിന് വീണ്ടുമെത്തും.
അന്ന് രാവിലെ കോന്നിയിലും വൈകീട്ട് തിരുവനന്തപുരത്തും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ നാലിനും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മാർച്ച് 31നും സംസ്ഥാനത്തെത്തും.