തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ എത്തും. കോന്നിയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ പരിപാടി. തുടർന്ന് 2.05ന് കന്യാകുമാരിയിലേക്ക് പോകും. തുടർന്ന് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് മടങ്ങി എത്തുന്ന പ്രധാനമന്ത്രി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിൽ - പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോന്നിയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും