ETV Bharat / state

പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷണത്തില്‍ - priest died covid

മെയ് 31 വരെ പേരൂർക്കട ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തില്‍ വൈദികൻ ചികിത്സയിലായിരുന്നു. ഇതേ തുടർന്ന് ഡോക്‌ടർമാരും ജീവനക്കാരും നിരീക്ഷണത്തിലായി.

തിരുവനന്തപുരം കൊവിഡ് മരണം വാർത്ത  വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു  പേരൂർക്കട ആശുപത്രി അടച്ച വാർത്ത  കൊവിഡ് 19 വാർത്ത  kerala covid updates  priest died covid  peroorkada hospital closed
കൊവിഡ് ബാധിച്ച് വൈദികന്‍റെ മരണം; പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷണത്തില്‍
author img

By

Published : Jun 3, 2020, 11:54 AM IST

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചതിനെ തുടർന്ന് ആശങ്കയേറുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പേരൂർക്കട ആശുപത്രി അടച്ചു. അത്യാഹിത വിഭാഗവും ജനറൽ ഒപിയും മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. വൈദികൻ മെയ് 31വരെ പേരൂർക്കട ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ ദിവസങ്ങളിൽ ഇവിടെ ജോലി ചെയ്ന്ന‌തിരുന്ന ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മുഴുവൻ ജീവനക്കാരും ഇതോടെ നിരീക്ഷണത്തിലായി. ഇവരുടെ സ്രവ പരിശോധനാ ഫലം വരുന്നതു വരെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. വൈദികന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദിവസം അതേ വാർഡിൽ പ്രവേശിപ്പിച്ച രോഗികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഡിസ്ചാർജായി വീട്ടിലെത്തിയ വരെ കുറിച്ചും മരണപ്പെട്ടവരെ കുറിച്ചുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ആശുപത്രിയിലെ പുരുഷന്മാരുടെ ശസ്ത്രക്രിയാ വിഭാഗവും വാർഡും മുതിർന്ന പൗരന്മാരുടെ ശസ്ത്രക്രിയാ വിഭാഗവും പൂർണമായി അടച്ചു. ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.