ETV Bharat / state

പ്രീ പ്രൈമറി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; തീരുമാനം മന്ത്രി ശിവൻകുട്ടിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം

author img

By

Published : May 9, 2023, 7:41 AM IST

Updated : May 9, 2023, 9:43 AM IST

പ്രീ പ്രൈമറി അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരം അവസാനിപ്പിച്ചു. ശമ്പള വർധനവ് അടക്കമുള്ള വിഷയം സർക്കാരിന്‍റെ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.

Pre primary teachers and ayahs association  Pre primary teachers and ayahs strike stopped  Pre primary teachers strike  Pre primary employees  pre primary employees with indefinite strike  indefinite strike Pre primary teachers  മന്ത്രി ശിവൻകുട്ടി  പ്രീ പ്രൈമറി ജീവനക്കാരുടെ സമരംട  പ്രീ പ്രൈമറി അധ്യാപകരുടെ സമരം  പ്രീ പ്രൈമറി അധ്യാപകർ അനിശ്ചിതകാല സമരം  പ്രീ പ്രൈമറി ജീവനക്കാർ രാപ്പകൽ സമരം  ശമ്പള വർധനവ് പ്രീപ്രൈമറി അധ്യാപകർ  പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ആയാസ് അസോസിയേഷൻ
പ്രീ പ്രൈമറി

തിരുവനന്തപുരം : ശമ്പള വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രീ പ്രൈമറി അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു 36 ദിവസത്തിന് ശേഷം രാപ്പകൽ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായത്.

പ്രീ പ്രൈമറി അധ്യാപകരുടെ ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്‍റെ പരിഗണനയിൽ ആണെന്ന് മന്ത്രി അറിയിച്ചു. പ്രീ പ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കുകയും ടീച്ചർ ട്രെയിനിങ് കോഴ്‌സ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ എസ് ആർ സി സെന്‍ററിലൂടെ എസ് സി ഇ ആർ ടി സിലബസ് മുഖേന ആരംഭിക്കുമെന്നും ചർച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച് ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടൽ നടത്തും.

പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തുമെന്നും ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകി. പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ലഭ്യമായ ഇൻ സർവീസ് കോഴ്‌സ് പരിശീലനം യോഗ്യതയോട് ചേർക്കുന്ന കാര്യം പരിശോധിക്കും. നിയമനം സംബന്ധിച്ച് പൊതു മാനദണ്ഡം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രീ പ്രൈമറിയിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച ആയമാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും ഹോണറേറിയം വാങ്ങുന്ന ആയമാരുടെയും അധ്യാപകരുടെയും വേതനം സംബന്ധിച്ചും പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ വിരമിക്കൽ പ്രായം, പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും പെന്‍ഷന്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുക എന്നീ വിഷയങ്ങളിൽ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ശമ്പള വർധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ആയാസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ മാസമാണ് അധ്യാപകർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചത്. ജോലി സ്ഥിരത ഉറപ്പ് വരുത്തുക, മെഡിസെപ്പ്, ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ ആനുകൂല്യം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ സംഘടന മുന്നോട്ടുവച്ചിരുന്നു.

പലതവണ വകുപ്പ് മേധാവികളുമായിചർച്ച നടന്നെങ്കിലും പരാജയപ്പെടുകയും സമരം തുടരുകയുമായിരുന്നു. പ്രീ പ്രൈമറി അധ്യാപകരുമായി ഇനിയും ചർച്ചകൾ നടത്തുമെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്കിടെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് ഇന്ന് നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കുകയും അവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്‌തത്.

Also read : ശമ്പളം തുച്ഛം; കിട്ടുന്നത് എപ്പോഴെങ്കിലും; അനിശ്ചിതകാല സമരവുമായി പ്രീ പ്രൈമറി ജീവനക്കാര്‍

തൊഴിൽ മേഖലയിലെ അസ്ഥിരത, ഒടുവിൽ സമരത്തിലേക്ക് : ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തായിരുന്നു അവസാനമായി പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം തുക വർധിപ്പിച്ചത്. 12,500 രൂപയായാണ് വർധിപ്പിച്ചത്. തുച്ഛമായ ഈ തുകയും മാസങ്ങൾ കൂടുമ്പോഴാണ് പലപ്പോഴും ലഭിക്കുക എന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. 2891 അദ്ധ്യാപകരും 1965 ആയമാരുമാണ് സംസ്ഥാനത്തുള്ളത്. തൊഴിൽ മേഖലയിൽ വർഷങ്ങളായി തുടരുന്ന അസ്ഥിരതയാണ് ഇവരെ സെക്രട്ടേറിയറ്റിന് മുൻപിൽ അനിശ്ചിതകാല സമരമിരിക്കാൻ നിർബന്ധിതരാക്കിയത്.

നിയമസഭ സമ്മേളനം നടക്കുന്ന കാലയളവില്‍ നിരവധി തവണ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഇവര്‍ സമരം ആരംഭിച്ചത്. തുടർന്ന് സമരത്തിലിരിക്കെയാണ് മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.

Last Updated : May 9, 2023, 9:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.