ന്യൂഡല്‍ഹി: ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന ജീവനുള്ള പാലമായി രാജ്യത്തെ പ്രവാസികൾ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളുമായി ബന്ധപ്പെടുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനും സര്‍ക്കാര്‍ നിരവധി സംരഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ദിനത്തില്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
-
Delighted to deliver Keynote address at Youth #PravasiBharatiyaDiwas Conference on Role of Diaspora Youth in #AzadiKaAmritMahotsav
— V. Muraleedharan (@MOS_MEA) January 9, 2022 " class="align-text-top noRightClick twitterSection" data="
Today,the diaspora is highly motivated.They volunteer to contribute to building New India
The leadership of PM @narendramodi ji is the game changer pic.twitter.com/l2VVRRQtAE
">Delighted to deliver Keynote address at Youth #PravasiBharatiyaDiwas Conference on Role of Diaspora Youth in #AzadiKaAmritMahotsav
— V. Muraleedharan (@MOS_MEA) January 9, 2022
Today,the diaspora is highly motivated.They volunteer to contribute to building New India
The leadership of PM @narendramodi ji is the game changer pic.twitter.com/l2VVRRQtAEDelighted to deliver Keynote address at Youth #PravasiBharatiyaDiwas Conference on Role of Diaspora Youth in #AzadiKaAmritMahotsav
— V. Muraleedharan (@MOS_MEA) January 9, 2022
Today,the diaspora is highly motivated.They volunteer to contribute to building New India
The leadership of PM @narendramodi ji is the game changer pic.twitter.com/l2VVRRQtAE
നമ്മുടെ പ്രവാസികളുടെ വലിയ കൂട്ടം അവര്‍ ജോലി ചെയ്യുന്ന അതാത് രാജ്യങ്ങളില്‍ കൂട്ടായ്‌മയുണ്ടാക്കുന്നു. നമ്മുടെ രാജ്യവുമായി ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നു. ഇത് ഹൃദയസ്‌പർശിയായ കാര്യമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, ശാസ്‌ത്രം, സാങ്കേതികവിദ്യ എന്ന് തുടങ്ങി ഏത് രംഗത്ത് ഉയര്‍ന്ന പദവി വഹിച്ചാലും തങ്ങളുടെ വേരുകളുമായി ബന്ധം നിലനിര്‍ത്തുന്നു.
ALSO READ: മെഡിക്ക ടിഎസ് ഹോസ്‌പിറ്റലിലെ ഓഹരി ശതമാനം ഉയര്‍ത്തി ടാറ്റ സ്‌റ്റീല്‍
രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്‌കാരവും ഉയർത്തിപ്പിടിക്കാന്‍ പ്രവാസികള്‍ ശ്രമിക്കുന്നു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും, സംസ്‌കാരവും, പാചകരീതിയും ഭാഷയും എല്ലാം അവര്‍ നിലനിര്‍ത്തുന്നു. സുന്ദർ പിച്ചൈ മുതൽ പരാഗ് അഗർവാൾ വരെ, രാജീവ് സൂരി മുതൽ ലീന നായർ വരെ ആഗോളതലത്തിൽ പ്രധാനപ്പെട്ട ഇടങ്ങളില്‍ ചുമതല വഹിക്കുന്നു.
രാജ്യത്തിന്‍റെ പ്രതിഭാശേഷിയെയാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1915 ജനുവരി ഒന്‍പതാം തിയതി ദക്ഷിണാഫ്രിക്കൻ വാസം അവസാനിപ്പിച്ച് മഹാത്മാഗാന്ധി രാജ്യത്ത് തിരിച്ചെത്തിയതിന്‍റെ ഓര്‍മയ്‌ക്കായാണ് പ്രവാസി ദിനം ആചരിക്കുന്നത്.