തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യപിച്ചിരുന്ന വൈദ്യുത നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൂടുതല്‍ വൈദ്യുതി ലഭ്യമാകുന്നതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് കെഎസ്‌ഇബി അറിയിച്ചു.
അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ബാങ്കിംഗ് മുഖേന കരാര്‍ ചെയ്‌തിട്ടുള്ള 550 മെഗാവാട്ട് വൈദ്യുതി മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് ലഭ്യമാകും. പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യാൻ ലോഡ് ഡിസ്‌പാച്ച് സെന്‍ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ താല്‍കാലികമായി പ്രശ്‌നം പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് കെഎസ്‌ഇബി.
ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദ്യുതി ക്ഷാമം നേരിടുന്നതിനെ തുടര്‍ന്ന ഏപ്രില്‍ 28-ന് മാത്രമാണ് സംസ്ഥാനത്ത് 15 മിനിട്ട് നിയന്ത്രണം നടപ്പിലാക്കിയത്. നിലവില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്.
Also read: കല്‍ക്കരിയില്ല, കനത്ത ചൂടും... രാജ്യം കനത്ത വൈദ്യുതിക്ഷാമത്തില്‍