തിരുവനന്തപുരം : പോത്തൻകോട് കൊലപാതകത്തിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെ സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്നും കൊലയ്ക്കുപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.
ALSO READ Panama Papers Case : ഒടുവില്‍ ഇഡി ഓഫിസില്‍ ഹാജരായി ഐശ്വര്യ റായ്
പോത്തൻകോട് സിഐ ശ്യാമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം കേസിലെ 11 പ്രതികളെയും സംഭവം നടന്ന സ്ഥലത്തിനൊപ്പം ഗൂഢാലോചന നടന്ന സ്ഥലത്തും ,ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും കൊണ്ട് പോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.