ETV Bharat / state

പോത്തൻകോട് കൊലപാതകം: കസ്റ്റഡിയിലുള്ള എട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി - Arrest of accused in Kallur murder recorded

അറസ്റ്റിലായ എട്ട് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽ വച്ച് സുധീഷിനെ 11 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Pothencode Kallur murder case  പോത്തൻകോട് കൊലപാതകം  കല്ലൂർ കൊലപാതകക്കേസ് പ്രതികളുടെ അറസ്റ്റ്  Arrest of accused in Kallur murder recorded  crime news
പോത്തൻകോട് കൊലപാതകം: കസ്റ്റഡിയിലുള്ള എട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
author img

By

Published : Dec 14, 2021, 2:11 PM IST

തിരുവനന്തപുരം: പോത്തൻകോട് കല്ലൂർ കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള എട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ ( 23 ) , വെഞ്ഞാറമൂട് ചെമ്പുര് സ്വദേശി സച്ചിൻ (24), കന്യാകുളങ്ങര കുനൂർ സ്വദേശി സൂരജ് (23), ജിഷ്ണു, നന്ദു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ എട്ട് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത കൊല്ലപ്പെട്ട സുധീഷിന്‍റെ സുഹൃത്ത് കൂടിയായ ഷിബിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുന്നു. ഷിബിനാണ് സുധീഷ് ഒളിവിൽ കഴിയുന്ന സ്ഥലത്തെ പറ്റിയുള്ള സൂചന അക്രമിസംഘങ്ങൾക്ക് കൈമാറിയത് എന്നാണ് പൊലീസിന്‍റെ സംശയം. ഷിബിനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

READ MORE:പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു ; കാൽ അറുത്ത് റോഡിലെറിഞ്ഞു

എന്നാൽ കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മിഠായി ശ്യാം എന്നിവരെ ഇതുവരെയും പിടിക്കൂടാനായിട്ടില്ല. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാനാകത്തത് വിമർശനങ്ങൾക്ക് ഇടയാക്കി. പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് വധശ്രമ കേസിൽ പ്രതിയായ സുധീഷിനെ 11 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ഒളിച്ച് താമസിച്ചിരുന്ന പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽ വച്ചായിരുന്നു കൊലപാതകം. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടിൽ കയറിയെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുപ്രവേശിച്ചാണ് വെട്ടിയത്. കൊലപ്പെടുത്തിയതിന് ശേഷം കാൽ വെട്ടിയെടുത്ത സംഘം റോഡിൽ വലിച്ചെറിയുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.