തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്നാരോപിച്ച് പോസ്റ്ററുകൾ. യു.ഡി.എഫിൻ്റെ പേരിൽ നേതാക്കൾക്കെതിരെ പ്രചരിക്കുന്ന പോസ്റ്ററുകൾ എതിരാളികൾക്ക് ആയുധമാവുകയാണ്. കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് അഗസ്റ്റിൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് കാട്ടാക്കട രാമു എന്നിവർക്കെതിരെയാണ് യു.ഡി.എഫിൻ്റെ പേരിൽ അഴിമതി ആരോപിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ ഉയരുന്നത്.
രണ്ടു ലക്ഷം രൂപയോളം കൈപ്പറ്റി സ്ഥാനാർഥി മോഹികൾക്ക് സീറ്റുകൾ നൽകി എന്നാണ് പോസ്റ്ററുകളിലെ ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പോസ്റ്ററുകൾക്ക് പിന്നിൽ ഇടതുപക്ഷത്തിൻ്റെ കരങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും കാട്ടാക്കട സി.ഐക്ക് പരാതി നൽകിയതായി മണ്ഡലം പ്രസിഡൻ്റ് അഗസ്റ്റിൻ പറഞ്ഞു.