ETV Bharat / state

അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും; 61.5 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനായി വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കണവാടികളിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Poshaka Balyam project Pre school  poshaka balyam project for pre school children  project for pre school children  state government project for pre school children  അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും  സംസ്ഥാന സര്‍ക്കാരിന്‍റെ പോഷക ബാല്യം പദ്ധതി  പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി
അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും; 61.5 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
author img

By

Published : Jul 30, 2022, 4:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും ലഭ്യമാക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വനിത ശിശു വികസന വകുപ്പാണ് 61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കും.

സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്‌ചയില്‍ രണ്ട് ദിവസം മുട്ടയും, പാലും നല്‍കുന്നത്.

തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാല്‍ വീതം നല്‍കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മുട്ട നല്‍കുക. അങ്കണവാടിയിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി പദ്ധതിയ്‌ക്ക്‌ ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കാനാണ് തീരുമാനം. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മ വഴി പാല്‍ വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.