ETV Bharat / state

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശങ്കയിൽ തടവുകാർ

729 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമുള്ള ജയിലിൽ നിലവിൽ 1000 പേരാണ് കഴിയുന്നത്. സാമൂഹ്യ അകലം പാലിക്കാൻ വഴിയില്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ജയിലധികൃതരുടെ ആശങ്ക.

തിരുവനന്തപുരം  പൂജപ്പുര സെൻട്രൽ ജയിലിൽ  കൊവിഡ് വ്യാപനം രൂക്ഷം  തടവുകാർ  thiruvananthapuram  poojappura jail
പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശങ്കയിൽ തടവുകാർ
author img

By

Published : Aug 19, 2020, 12:46 PM IST

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപന സ്ഥിതി അതീവരൂക്ഷമായി തുടരുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട് ജയിലധികൃതർ. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ജയിലിൽ നിയോഗിച്ചില്ലെങ്കിൽ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. തടവുകാരും ജീവനക്കാരും ഉൾപ്പെടെ അഞ്ഞൂറോളം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ തടവുകാരെ എഴു ബ്ലോക്കുകളിലായാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇത്രയും രോഗികളെ പരിചരിക്കാനുള്ള സ്ഥലസൗകര്യവും ജീവനക്കാരും ഇവിടെയില്ല. കൊവിഡ് സ്പെഷ്യൽ ബ്രിഗേഡിൻ്റെ ഭാഗമായി രണ്ട് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം ചുമതല ഏറ്റെടുത്തെങ്കിലും ഇത് മതിയാവില്ല എന്നാണ് നിരീക്ഷണം.

അതേ സമയം, മറ്റ് അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്ന കൊവിഡ് രോഗികൾ ഭീതിയിലാണ്. പതിനൊന്ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുകയും നിരവധി പേർ നിരീക്ഷണത്തിൽ പോവുകയും ചെയ്തതോടെ രോഗികളെ പരിചരിക്കുന്നതിലും കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. 729 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമുള്ള ജയിലിൽ നിലവിൽ 1000 പേരാണ് കഴിയുന്നത്. സാമൂഹ്യ അകലം പാലിക്കാൻ വഴിയില്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ജയിലധികൃതരുടെ ആശങ്ക. 65 വയസ്സിനു മേൽ പ്രായമുള്ളവർക്ക് പരോൾ അനുവദിച്ച് സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ അഞ്ച് പേരാണ് വീട്ടിലെക്ക് മടങ്ങിയത്. ഇത്തരക്കാരുടെ ബന്ധുക്കളെ ജയിൽ അധികൃതർ ബന്ധപ്പെട്ടെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ ഏറെപ്പേരും തയ്യാറായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.