തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് ചെയ്‌തവര്‍ക്ക് തുക ഓണ്‍ലൈനായി തന്നെ തിരികെ ലഭിക്കുമെന്ന് തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഇതിനായുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
അഗസ്ത്യാര്‍കൂടം ട്രക്കിങ്ങും നിര്‍ത്തി വച്ചിട്ടുണ്ട്. ഫെബ്രുവരി 26 വരെയാണ് സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിലെ എല്ലാ ബുക്കിങ്ങും റദ്ദ് ചെയ്‌തു. പുതുതായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങുന്ന തീയതിയും സമയവും പിന്നീട് തീരുമാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2360762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
Also Read: നടിയെ ആക്രമിച്ച കേസ്; 8 സാക്ഷികളെ വിസ്‌തരിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി ഹൈക്കോടതി