തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ പോളിങ് ശതമാനം വര്‍ധിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന രാഷ്‌ട്രീയ ബോധം കൊണ്ടാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്‍റെ ഈ മികവ് രാജ്യത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ദേശീയ സമ്മതിദായക ദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക് നാഥ് ബെഹറ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ, തിരുവനന്തപുരം കലക്ടർ ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.