ETV Bharat / state

പൊലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി - cm statement about policemen

മുഖ്യമന്ത്രിയെന്ന നിലയിൽ പൊലീസിന്‍റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും  ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി

പൊലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
author img

By

Published : Jul 18, 2019, 7:25 PM IST

തിരുവനന്തപുരം: പൊലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബദ്ധിച്ച മാധ്യമ വാർത്തകൾ ശുദ്ധ കളവാണ്. പിഎസ്‌സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശബരിമല വിഷയം മുൻനിർത്തി പൊലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരാണെന്ന് വിമർശനം ഉന്നയിച്ചുവെന്ന മാധ്യമ വാർത്തകൾ ശുദ്ധ കളവാണെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെന്ന നിലയിൽ പൊലീസിന്‍റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്‌തതെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന്‍റെ മറവിൽ പിഎസ്‌സിയെ ആകെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്. വാർത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവർക്കും മനസിലായി. അനേകായിരങ്ങൾ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ലാഘവത്വം കാണിച്ചിട്ടില്ല,കർക്കശ നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Intro: പോലീസുകാർ ആർ. എസ്. എസിന്റെ ഒറ്റുകാരാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബദ്ധിച്ച മാധ്യമ വാർത്തകൾ ശുദ്ധ കളവാണ്. പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും മുഖ്യമന്ത്രി.
നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:കഴിഞ്ഞ ദിവസം നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശബരിമല വിഷയം മുൻ നിർത്തി പോലീസുകാർ ആർ. എസ്. എസിന്റെ ഒറ്റുകാരാണെന്ന് വിമർശനം ഉന്നയിച്ചുവെന്ന മാധ്യമ വാർത്തകൾ ശുദ്ധ കളവാണെന്ന് മുഖ്യമന്ത്രി. പോലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈറ്റ്

പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന്റെ മറവിൽ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
വാർത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവർക്കും മനസിലായി. അനേകായിരങ്ങൾ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ലാഘവത്വം കാണിച്ചിട്ടില്ല. കർക്കശ നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.