തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് തലസ്ഥാനത്തുള്ള നിരത്തുകളിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങൾ പൊലീസ് തടഞ്ഞു. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ വാഹനങ്ങളുമായി ഇറങ്ങിയവരെ പൊലീസ് തടഞ്ഞതിന് ശേഷം തിരിച്ചുവിട്ടു.
തിരുവനന്തപുരം നഗരത്തിലെ തമ്പാനൂരിൽ ചുറ്റി തിരിഞ്ഞ അഞ്ചോളം ഓട്ടോ റിക്ഷകളുടെ ഡ്രൈവർമാരെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സർക്കാർ വിരുദ്ധ പ്രവർത്തനത്തിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത് എന്ന് ഫോർട്ട് ഡി വൈ എസ് പി പ്രതാപൻ അറിയിച്ചു.